Skip to main content

പരിശീലനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ബി.എസ്‌.സി, ജനറല്‍ നഴ്‌സിംഗ്,  മറ്റ് പാരാ മെഡിക്കല്‍ കോഴ്‌സുകള്‍, ഡിപ്ലോമ, ഐ.ടി.ഐ,ഇലക്ട്രിക്കൽ ആന്റ് പ്ലമ്പിംഗ് യോഗ്യതയുളള പട്ടികജാതി യുവതീയുവാക്കളെ രണ്ട് വര്‍ഷത്തേക്ക് ഹോണറേറിയം നല്‍കി പരിശീലനത്തിനായി നിയോഗിക്കുന്നു. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 40 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുളളവര്‍ അതാത് ഗ്രാമ പഞ്ചായത്ത് എസ്‌.സി പ്രൊമോട്ടര്‍മാരുമായോ ജില്ലാ - ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484 2422256

date