Skip to main content

ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു

ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 100 ശതമാനം പദ്ധതി പൂര്‍ത്തികരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. 

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ല വ്യവസായ കേന്ദ്രം നടത്തിയ പ്രവര്‍ത്തനവും ഇന്റേണ്‍സിന്റെ ഫലപ്രദമായ ഇടപെടലും ജില്ലയ്ക്ക് ഇത്തരത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചെന്ന് കളക്ടര്‍ പറഞ്ഞു. ജീവനക്കാരും വിവിധ സംഘടന പ്രതിനിധികളും ചേര്‍ന്ന് കേക്കും മുറിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ അരുണ്‍കുമാര്‍, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ അഭിലാഷ്, വ്യാപാര വ്യവസായ ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, ജില്ല സെക്രട്ടറി ടി.വി. ബൈജു, കെ.എസ്.എസ്.ഐ.എ. ജില്ല സെക്രട്ടറി മുജീബ് റഹ്‌മാന്‍, പി. ജയമോന്‍, ബിജുമോഹനന്‍, എസ്. ജീവന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date