Skip to main content

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 11 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജുവി. ശിവൻകുട്ടിമേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള മന്ദിരം അദീബ് ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകിയതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾരണ്ട് കൗൺസിലിംഗ് മുറികൾആറ് ക്ലാസ് മുറികൾലൈബ്രറികമ്പ്യൂട്ടർ മുറികൾമെസ് ഹാൾഅടുക്കളടോയിലേറ്റ് സൗകര്യം എന്നിവ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.

പി.എൻ.എക്സ്. 151/2023

date