Skip to main content

പുസ്തകോത്സവത്തിൽ വ്യത്യസ്തമായി ഓഡിയോ ബുക്ക് റിലീസ്

*മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു

കവിയും സഞ്ചാരിയുമായ ശൈലൻ എഴുതിയ 'നൂറുനൂറു യാത്രകൾ', സംവിധായകൻ ഷാജി അസീസ് എഴുതിയ 'പ്രധാന പ്രണയങ്ങളിലെ താപനില', ചലച്ചിത്രതാരം ഇർഷാദിന്റെ 'വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയുംഎന്നീ പുസ്തകങ്ങളുടെ ഓഡിയോ ബുക്‌സ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പ്രകാശനം ചെയ്തു. സാഹിത്യകാരൻ കെ.വി മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി. ഒലീവ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്ത ബുക്കുകളുടെ ഓഡിയോ ബുക്‌സ് പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തെ അടയാളപ്പെടുത്തുന്ന അനുഭവങ്ങളാണ് 'വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയുംഎന്ന പുസ്തകത്തിലുള്ളതെന്ന് നടൻ ഇർഷാദ് പറഞ്ഞു. എഴുത്തുകാർവായനക്കാരോട് നേരിട്ട് സംവ?ദിക്കുന്ന രീതിയിലാണ് ഓഡിയോ ബുക്ക്‌സ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ചുള്ള വിവരണമാണ് ശൈലന്റെ 'നൂറുനൂറു യാത്രകൾഎന്ന പുസ്തകം. ഷാജി അസീസിൻറെ 58 കവിതകളുടെ സമാഹാരമാണ് 'പ്രധാന പ്രണയങ്ങളിലെ താപനില'.

പി.എൻ.എക്സ്. 157/2023

date