Skip to main content

രേഖകൾ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

രേഖകൾ ഫയലിൽ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി പി.എസ്. രാജമോഹനൻ നായർ   ഇടുക്കി ആലക്കോട് പഞ്ചായത്തിൽ ആയിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.  ഇ.ആർ.സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നല്കാതിരുന്നതിനാണ്  10,000 രൂപ പിഴ ഒടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായത്.    പിഴ തുക ജനുവരി 30 നകം ഒടുക്കി എന്ന് ഉറപ്പു വരുത്താൻ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി  ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 160/2023

date