Skip to main content

റസിഡൻഷ്യൽ ടീച്ചർ: വാക്ക്-ഇൻ-ഇന്റർവ്യൂ 16ന്

പൊതു വിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കാസർഗോഡ് പടന്നക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റെസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബിരുദംബി.എഡ് യോഗ്യതയുള്ള താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 25 വയസ് പൂർത്തിയായ വനിതകൾക്ക് അപേക്ഷിക്കാം.  പ്രതിമാസം 11,000 രൂപ ഹോണറേറിയം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് രാവിലെ 11.30ന് കാസർഗോഡ് ചായ്യോത്ത് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0467-2230114, 6235280342, ഇ-മെയിൽ: kmsskasargod@gmail.comവെബ്‌സൈറ്റ്: www.keralasamakhya.org.

പി.എൻ.എക്സ്. 162/2023

date