Skip to main content

പത്രപ്രവർത്തക പെൻഷൻ പദ്ധതി അംഗത്വം: രേഖാ പരിശോധന മേഖലാ തലത്തിൽ

പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് നേരിട്ടും ഓൺലൈനിലും അപേക്ഷിച്ചവരുടെ രേഖാ പരിശോധന നടത്തി അർഹരായവരുടെ പട്ടിക തയാറാക്കുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷകരെ നേരിൽ കാണും. ജനുവരിയിൽ ആദ്യ ഘട്ടമായി തിരുവനന്തപുരത്തും തുടർന്ന് മറ്റ് മേഖലാ ഓഫീസുകളിലും രേഖാ പരിശോധന നടക്കും. സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് ഇവയിൽ ഏതെങ്കിലും സ്ഥലത്ത് നിർദിഷ്ട തീയതിയിൽ രേഖകളുമായി ഹാജരാകാവുന്നതാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ ചേമ്പറിൽ ജനുവരി 17 മുതൽ 21 വരെ തീയതികളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് അപേക്ഷകരെ നേരിൽ കാണുക. ഇതിനകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഓൺലൈനിൽ അപേക്ഷിച്ച ശേഷം രേഖാ പരിശോധനക്ക് ഹാജരാകാം. അപേക്ഷകർ എസ്.എസ്.എൽ.സി ബുക്ക്നിയമന ഉത്തരവ്സ്ഥിരപ്പെടുത്തൽ ഉത്തരവ്മുമ്പ് പ്രവർത്തിച്ച സ്ഥാപനങ്ങളുടെ നിയമന ഉത്തരവുകൾസ്ഥിരപ്പെടുത്തൽ ഉത്തരവുകൾഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള നിർദിഷ്ട മാതൃകയിലുള്ള എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്ഡിസംബർ മാസത്തെ ശമ്പള സ്ലിപ്പ്വിലാസം തെളിയിക്കുന്ന രേഖ എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം. കൂടാതെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും വേണം. അപേക്ഷയോടൊപ്പം എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഇതിനകം നൽകിയിട്ടുള്ളവർ അതേ സ്ഥാപനത്തിൽ തന്നെ തുടരുകയാണെങ്കിൽ പുതുതായി ഹാജരാക്കേണ്ടതില്ല.

പി.എൻ.എക്സ്. 163/2023

date