Skip to main content

മുണ്ടുതോട് 67 ല്‍ പാലം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മുണ്ടുതോട് 67-ല്‍ പാലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജയിന്‍ മാത്യുവാണ് പാലം ഉദ്ഘാടനം ചെയ്തത്. 

വിവിധ മതസ്ഥരുടെ 23 ശ്മശാനങ്ങളാണ് മുണ്ടുതോട് പാടത്ത് സ്ഥിതി ചെയ്യുന്നത്. നേരത്തെ വള്ളങ്ങളിലാണ് മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് എത്തിച്ചിരുന്നത്. പാലം തുറന്നതോടെ ഇവിടേക്കുള്ള യാത്ര ക്ലേശത്തിനും പരിഹാരമായി. എടത്വ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് പാലം നിര്‍മിച്ചത്. എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാണ്ടങ്കരി-നിരണം പ്രദേശത്തുള്ള യാത്രക്കാര്‍ക്കും ഈ പാലം ഏറെ പ്രയോജനകരമാണ്.

ചടങ്ങില്‍ പഞ്ചായത്തംഗം പി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, വിവിധ രാഷ്ട്രീയ- സാമുഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date