Skip to main content

ഹോം കെയര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി

വണ്ടൂര്‍ ഹോമിയോ കാന്‍സര്‍ ആശുപത്രിയില്‍ ഹോം കെയര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതി ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലേക്ക് നേരിട്ട് വരാന്‍ സാധിക്കാത്തവരെയും കിടപ്പ് രോഗികളെയും ഉദ്ദേശിച്ചണ് പദ്ധതി. പുതുതായി പാലിയേറ്റീവ് പരിചരണവും, ഹോം കെയറും ആവശ്യമുള്ളവര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജലീല്‍ സംസാരിച്ചു.

date