Skip to main content

ജില്ലയിൽ 30 സ്ഥാപനങ്ങളിൽ  ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന 

 

എറണാകുളം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ  30 ഭക്ഷണശാലകളിൽ ചൊവാഴ്ച്ച(ജനുവരി 10)പരിശോധന നടത്തി.  ഗുരുതരമായ വീഴ്ച്ച വരുത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത കൂനമ്മാവ് ഹോട്ടൽ ഊട്ടുപുര, വള്ളുവള്ളി ഹലാൽ ബ്രദേഴ്‌സ്, പള്ളിത്താഴം ഐസ്ബോൾ എന്നീ സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച പെരിങ്ങാല ചിക്സ്ഫൈ ഫ്രൈഡ് ചിക്കൻ എന്നീ സ്ഥാപനവും അടച്ചു പൂട്ടാൻ നിർദേശം നൽകി. 

ആറു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകി. ആറു സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 47000 രൂപ പിഴയിനത്തിൽ ഈടാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ ആദർശ് വിജയ്, നിഷ റഹ്മാൻ, വിമല മാത്യു, സിന്ത്യ ജോസ്, ടിജോ വര്ഗീസ് എന്നിവർ പരിശോധനകളുടെ ഭാഗമായി. 

 ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ജോൺ വിജയകുമാർ അറിയിച്ചു.

date