Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

 

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന്  മുതല്‍ 2022 ഒക്ടോബര്‍ 31  വരെ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും സീനിയോറിറ്റി പുനസ്ഥാപിച്ച്  നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെയുളള കാലാവധി രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.eemployment.kerala.gov.in വെബ്‌സൈറ്റ് വഴിയോ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

date