Skip to main content

ഇ.ഇ.പി പദ്ധതി 2022-23: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസ വകുപ്പ്  'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്  പ്രോഗ്രാം' എന്ന പദ്ധതിയുടെ 2022-23 വര്‍ഷത്തെ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീര്‍ഘിപ്പിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിംഗ്, ഗ്രേറ്റ്, മാറ്റ്, യു.ജി.സി - നെറ്റ് / ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയതും പ്രവൃത്തി പരിചയവുമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കൂ. ജനുവരി 20 വരെ  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2983130 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date