Skip to main content

താല്‍ക്കാലിക ഒഴിവ് 

 

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്.  നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എല്‍.സി, പമ്പിംഗ് ഇന്‍സ്റ്റലേഷനുകളുടെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും ഉള്ള പരിചയം  അധിക യോഗ്യതയായി പരിഗണിക്കും. 

date