Skip to main content

ഹെല്‍പ്പര്‍ നിയമനം: അഭിമുഖം

ആലപ്പുഴ: ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വെയ്ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി 17, 20 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് തപാലില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 13 വരെയും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കളക്ടറേറ്റിലെ രണ്ടാം നിലയിലുളള സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: www.entebhoomi.kerala.gov.in

date