Skip to main content

കാവല്‍- കാന്‍സര്‍ നിര്‍ണയ ക്യാമ്പിന് തുടക്കം

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സ്ത്രീകള്‍ക്കു വേണ്ടി കാവല്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 

വരും ദിവസങ്ങളില്‍ 12 ആരോഗ്യ ബ്ലോക്കുകളില്‍ ഭവനസന്ദര്‍ശനം നടത്തി കാവല്‍ ക്യാമ്പുകളിലൂടെ രോഗനിര്‍ണയം നടത്തും. രണ്ടാം ഘട്ടത്തിലെ ആദ്യ ക്യാമ്പ് ജനുവരി 12-ന് തുറവൂര്‍ താലൂക്കാശുപത്രിയില്‍ നക്കും. പട്ടണക്കാട് ബ്ലോക്ക് നിവാസികള്‍ക്കായാണ് ക്യാമ്പ്. 

സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ കാണുന്ന മുഴകള്‍, ആകൃതി, വലിപ്പം, നിറം എന്നിവയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, കക്ഷത്തില്‍ കാണുന്ന മുഴകള്‍, ആര്‍ത്തവകാലത്തല്ലാതെയുണ്ടാകുന്ന രക്തംപോക്ക്, ഭക്ഷണം/ വെള്ളമിറക്കുമ്പോള്‍ തൊണ്ടയില്‍/ നെഞ്ചില്‍ തടയുക, ശബ്ദത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം/ശബ്ദമടപ്പ് എന്നീ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത കാവല്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശോധന നടത്തണം.
 

date