Post Category
സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദ്വിദിന ദേശീയ സെമിനാർ 16 മുതൽ
'കുട്ടികളിലെ പോഷകാഹാരക്കുറവ്- പ്രശ്നങ്ങളും സമീപനങ്ങളും പരിഹാര സാധ്യതകളും' എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 16, 17 തീയതികളിലായി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് സെമിനാർ. 16 നു രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരും പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കുള്ള റജിസ്ട്രേഷൻ രാവിലെ ഒമ്പതു മുതൽ ആരംഭിക്കും.
പി.എൻ.എക്സ്. 185/2023
date
- Log in to post comments