Skip to main content

ഊർജ്ജ സംരക്ഷണ സെമിനാർ 12ന്

 

നാട്ടിക നിയോജക മണ്ഡല തല ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ  ഉദ്ഘാടനം  ജനുവരി 12ന്  രാവിലെ 10 മണിക്ക് ചേർപ്പ്   ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ വി ജി വനജകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  എ കെ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആന്റ് ഡവലപ്മെൻ്റ്, ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ് -തൃശൂർ,  ചേർപ്പ്   ബ്ലോക്ക് പഞ്ചായത്ത് എന്നിവ  സംയുക്തമായാണ് ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിക്കുന്നത്.

date