Skip to main content

ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ  പരിശോധന നടത്തി

 

എറണാകുളം ജില്ലയിൽ ബുധനാഴ്ച്ച (ജനുവരി 11) ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് 39 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
വൃത്തിഹീനമായി കണ്ടെത്തിയ വാഴക്കാല അബിദ ഹോട്ടൽ എന്ന സ്ഥാപനവും, ഭക്ഷ്യ സുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച ചമ്പക്കര വി.യു.യു ഹോട്ടൽ എന്നിവയുടെ പ്രവർത്തനം നിർത്തിച്ചു. ആറ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനും നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 

പരിശോധനയിൽ വി.ഷൺമുഖൻ, ആദർശ് വിജയ്, നിമിഷ ഭാസ്ക്കർ, ആതിരാ ദേവി, കൃപാ ജോസഫ്, നിഷാ റഹ്മാൻ എന്നിവർ പങ്കെടുത്തു.
ഗുരുതരമായ വീഴ്ച്ച കണ്ടെത്തുകയും, ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത ആറ് സ്ഥാപനങ്ങൾക്ക് 24,000 രൂപ പിഴ ഈടാക്കി.മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ജോൺ വിജയകുമാർ അറിയിച്ചു.

date