Skip to main content

ഏഴിക്കരയിൽ കുടുംബക്ഷേമ കേന്ദ്രം തുറന്നു 

 

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ കുടുംബ ക്ഷേമകേന്ദ്രം തുറന്നു. ഒന്നാം വാർഡായ   പെരുമ്പടന്നയിൽ ആരംഭിച്ച കുടുംബ ക്ഷേമകേന്ദ്രത്തിന്റെ സേവനം പ്രധാനമായും ഒന്ന്, രണ്ട്, മൂന്ന്,14 വാർഡുകൾക്കാണ് ലഭിക്കുക.

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകൾ, കൗമാരപ്രായക്കാരായവർക്കുളള ബോധവത്കരണ ക്ലാസ്സുകൾ, ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പുകൾ, ഗർഭിണികളുടെ രജിസ്ട്രേഷനും പരിശോധനയും എന്നിവയാണ് പ്രധാനമായും ഇവിടെ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ. കൂടാതെ വയോജനങ്ങളുടെ കൂട്ടായ്മ, അയൺ അനീമിയ കൺട്രോൾ പ്രോഗ്രാം, ജനനമരണ രജിസ്ട്രേഷനുകൾ, മലേറിയ, രക്തപരിശോധന തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളും സ്ഥാപനത്തിലൂടെ ലഭിക്കും. 

ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി വിൻസെന്റ് കുടുംബ ക്ഷേമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ശിവാനന്ദന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ വാർഡ് അംഗം കെ.എൻ വിനോദ്, എം.ബി ചന്ദ്രബോസ്, എൻ.ആർ സുധാകരൻ, ധന്യ സുരേഷ്, ബ്ലോക്ക് മെമ്പർ എ.കെ മുരളീധരൻ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

date