Skip to main content

കാരമ്പടി പുഞ്ചയിൽ കൊയ്ത്തുത്സവം തുടങ്ങി

 

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാരമ്പടി പുഞ്ചയിൽ നെൽകൃഷി വിളവെടുപ്പ് തുടങ്ങി. കൊയ്ത്ത് ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ആർ രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ തരിശു പാടങ്ങളിൽ നെൽ കൃഷിയാരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുകയാണെന്നും കൃഷി യോഗ്യമായ നെൽപ്പാടങ്ങൾ വീണ്ടെടുക്കുന്നതു വഴി മണ്ണിലെ ജല സംഭരണ ശേഷി കൂടുകയും, അതുവഴി കിണറുകളിൽ ശുദ്ധജലം സുസ്ഥിരമായി  കിട്ടുന്ന വികസന പ്രക്രിയയാണ് നെൽപ്പാടങ്ങളുടെ വീണ്ടെടുപ്പിലൂടെ  നടക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം കെ.ആർ ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്തംഗം എൽസ ജേക്കബ് ,കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു ,ആലങ്ങാട് കാർഷിക കർമ്മസേനാ ട്രഷർ പി.എൻ വിനോദ്, ദേവസിക്കുട്ടി, കാർഷിക കർമ്മ സേന സൂപ്പർവൈസർ ലിജി വിനീഷ് കർഷകരായ സിനി സജീവൻ, പവിത്രൻ, അനിത, വത്സല, അമ്മിണി നാരായണൻ തുടങ്ങിയവർ സന്നിഹിതരായി. ആലങ്ങാട് സെന്റ്. മേരീസ് എൽ.പി സ്കൂളിലെ കുട്ടികളും കൊയ്ത്ത് കാണുവാനും  പഠിക്കുവാനുമായി കാരമ്പടി പുഞ്ചയിലെത്തി. പ്രധാന അധ്യാപിക നിഷ ടീച്ചർ, അധ്യാപകരായ ആൻഷിത, വാർഡ് വികസന സമിതി കൺവീനർ വി.പി പ്രഷോബ്, പോൾ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

date