Skip to main content

ബിസിനസ് ഇനിഷ്യേഷ്യന്‍ പ്രോഗ്രാം

 

വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ഓൺട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെൻ്റ് പുതിയ സംരംഭം തുടങ്ങാന്‍  ആഗ്രഹിക്കുന്നവര്‍ക്കായി  10 ദിവസത്തെ ബിസിനസ് ഇനിഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതല്‍ 28 വരെ കളമശേരിയിലുളള കീഡ് കാമ്പസിലാണ് പരിശീലനം.   പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്‍റെ നിയമ വശങ്ങൾ, ആശയ രൂപീകരണം, പ്രൊജക്ട് റിപ്പോര്‍ട്ട്  തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകൾ, വിജയിച്ച  സംരംഭകന്‍റെ അനുഭവം പങ്കിടല്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് :  5900 രൂപ (സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി   ഉൾപ്പെടെ).  താത്പര്യമുളളവര്‍ കീഡിന്‍റെ വെബ്സൈറ്റായ www.kied.info ല്‍  ജനുവരി 13 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോൺ: 0484-2532890, 2550322, 9605542061.
 

date