Skip to main content

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ചിറ്റാറ്റുകര സിഡിഎസ്

ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ് ചിറ്റാറ്റുകര സിഡിഎസ്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പയിനിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കാൻ സിഡിഎസിന് കഴിഞ്ഞു.

ലഹരി വിരുദ്ധ ഗോൾ ചലഞ്ച്, പോസ്റ്റർ പ്രചരണം, ഹ്രസ്വചിത്ര പ്രദർശനം എന്നിവ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ചിരുന്നു. വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടത്തിയത്. വരും ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് സിഡിഎസ് ചെയർപേഴ്സൺ സാറാബീവി സലിം പറഞ്ഞു.

പ്രചരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം വടംവലി മത്സരവും സംഘടിപ്പിച്ചു. വടംവലി മത്സരം പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ. താജുദ്ദീൻ, സിഡിഎസ് ചെയർപേഴ്സൺ സാറാബീവി സലിം, പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date