Skip to main content

ചൊവ്വര ഗവ.ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (24)

 ചൊവ്വര ഗവ. ഹയർസെക്കന്ററി സ്കൂളിൽ  നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ചൊവ്വാഴ്ച (ജനുവരി 24) 2.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ബെന്നി ബഹന്നാൻ എം.പി  മുഖ്യാതിഥിയാകും. അൻവർ സാദാത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.  ചടങ്ങിൽ സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീറലി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  കെ.പി. അനൂപ്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആന്റണി വടക്കുംചേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി. ഉഷാകുമാരി, വാർഡ് അംഗം കെ.പി. സുകുമാരൻ,  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഹെസ്മിസ്ട്രസ് എൻ.സി. മേഴ്സി, പ്രിൻസിപ്പാൾ വി.ടി വിനോദ് തുടങ്ങിയവർ പങ്കെടുക്കും.

date