Skip to main content

സ്മാർട്ടായി അറയ്ക്കപ്പടി വില്ലേജ് ഓഫീസ്  1400 ചതുരശ്ര അടി വിസ്തീർണ്ണം

കുന്നത്തുനാട് താലൂക്കിലെ അറയ്ക്കപ്പടി വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ സ്മാർട്ട്. 44 ലക്ഷം രൂപ ചെലവിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയായത്.

1400 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു നിലയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പഴയ കെട്ടിടത്തിൽ നിന്നും 400 മീറ്റർ മാറിയാണ് പുതിയ കെട്ടിടം. പൊതു മരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. എട്ടു മാസത്തിനകം കെട്ടിട നിർമാണം പൂർത്തിയാക്കി.

വെങ്ങോല പഞ്ചായത്തിൽ ഏറെ പരിമിതമായതും 37 വർഷം പഴക്കമേറിയതുമായ  കെട്ടിടത്തിൽ ആയിരുന്നു അറയ്ക്കപ്പടി വില്ലേജ് ഓഫീസ്. ഇടുങ്ങിയ മുറികളും ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

 വരാന്ത, ഹെൽപ് ഡെസ്ക്ക്, പ്രവേശന സ്ഥലം, കാത്തിരിപ്പ് സ്ഥലം, വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കുമായുള്ള ഓഫീസ് റൂമുകൾ, റെക്കോർഡ് മുറി, ജീവനക്കാർക്കുള്ള ഭക്ഷണമുറി, പൊതുജനങ്ങൾക്കും, ജീവനക്കാർക്കും, പ്രത്യേക ശുചി മുറി സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കായി റാംപും, ശുചി മുറി സൗകര്യങ്ങളും സ്മാർട്ട് വില്ലേജ് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്

date