Skip to main content

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സനിതാ റഹീമിനെ തിരഞ്ഞെടുത്തു

എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പില്‍ സനിതാ റഹീമിനു വിജയം. വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. രേണു രാജിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ പോള്‍ ചെയ്ത 24 വോട്ടുകളില്‍ 14 വോട്ടുകള്‍ സനിതാ റഹീം കരസ്ഥമാക്കി. എതിര്‍സ്ഥാനാര്‍ത്ഥിയായ ശാരദ മോഹനു ഒൻപതു വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി. ജില്ലാ പഞ്ചായത്തിലെ കീഴ്മാട് വാര്‍ഡിലെ ജനപ്രതിനിധിയാണ് സനിതാ റഹീം.

തിരഞ്ഞെടുപ്പിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സത്യവാചകം ചൊല്ലിക്കൊ‍ടുത്തു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ (ഇൻ ചാര്‍ജ്) ബി.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

date