Post Category
എ.ബി.സി.ഡി ക്യാമ്പയിന്: അഗളിയില്‍ ക്യാമ്പ് നടന്നു
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്) സ്പെഷ്യല്‍ ക്യാമ്പ് അഗളി ഐ.റ്റി.ഡി.പി ഹാളില്‍ നടന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 16 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 15 പേര്‍ക്ക് ബാങ്ക് അക്കൗണ്ട്, 22 പേര്‍ക്ക് വോട്ടര്‍ ഐ.ഡി, 10 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, ആറ് പേര്‍ക്ക് റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കി. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍ ക്യാമ്പിന് നേതൃത്വം നല്കി.
date
- Log in to post comments