Skip to main content

സ്പെക്ട്രം ജോബ് ഫെയർ  ജനുവരി 20 ന്

 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ സ്പെക്ട്രം ജോബ് ഫെയർ 2023,  വെള്ളിയാഴ്ച ചാലക്കുടി ഗവ. ഐടിഐ യിൽ നടക്കും. ജോബ് ഫെയർ സനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. 
ഇരുന്നൂറിൽ പരം കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കും. ഐടിഐ പാസായ എല്ലാവർക്കും തൊഴിൽ നൽകുക എന്നതാണ് ജോബ് ഫെയറിലൂടെ ലക്ഷ്യമിടുന്നത്.

ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിഡ് മാസ്റ്റർ മുഖ്യാതിഥിയാകും. ജോയിന്റ് ഡയറക്ടർ സ്റ്റാറി പോൾ ആദ്യ നിയമന ഉത്തരവ് കൈമാറും. ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് സനൽകുമാർ ടി, വിവിധ ഐടിഐ പ്രിൻസിപ്പാൾമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date