Skip to main content

യോഗ-കരിയര്‍: വനിതകള്‍ക്കുള്ള സൗജന്യ പരിശീലന പരിപാടി 25 ന്

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 35 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കായി 'യോഗ-കരിയര്‍' വിഷയത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വനിതകളിലെ പഠന-തൊഴില്‍പരമായ സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ, ധ്യാനം എന്നിവ എങ്ങനെ പ്രയോജനകരമാക്കാം, യോഗ, ധ്യാനം എന്നിവയില്‍ എങ്ങനെ കരിയര്‍ രൂപപ്പെടുത്താം തുടങ്ങിയവ പരിപാടിയില്‍ പ്രതിപാദിക്കും. ജനുവരി 25 ന് രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജനുവരി 24 ന് ഉച്ചയ്ക്കകം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. സി.ഡി.സിയില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപുമായി പങ്കെടുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297.
 

date