Skip to main content

തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം

 

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള മികച്ച തൊഴിലാളിക്ക് നല്‍കുന്ന തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം 2021 ന് അപേക്ഷിക്കാം. ഓരോ മേഖലയിലെയും മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മൊമെന്റോയുമടങ്ങുന്നതാണ് പുരസ്‌കാരം. സെക്യൂരിറ്റി ഗാര്‍ഡ്, ഹെഡ്‌ലോഡ്, നിര്‍മ്മാണം, ചെത്ത്, മരം കയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്, നഴ്‌സിങ്, ഗാര്‍ഹികം, ടെക്സ്റ്റയില്‍ മില്‍, കരകൗശലം, വൈദഗ്ധ്യ, പാരമ്പര്യ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കലപ്പണി, കളിമണ്‍ പാത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം) മത്സ്യബന്ധന/വില്‍പന, മാനുഫാക്ച്ചറിങ്/പ്രോസസിങ് (മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍, ചെരിപ്പ് നിര്‍മ്മാണം, ഫിഷ് പീലിങ്), ഐ.ടി മേഖലകളിലെ തൊഴിലാളികള്‍ക്ക് ജനുവരി 23 മുതല്‍ 30 വരെ www.lc.kerala.gov.in ല്‍ നോമിനേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍: 0491 2505584.

date