Skip to main content

കുഴല്‍മന്ദം പി.ഇ.ടി.സി പുതിയ ബാച്ച് ഉദ്ഘാടനം നടന്നു

 

കുഴല്‍മന്ദം ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ പി.എസ്.സി പരിശീലന കോഴ്‌സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ സി.കെ രവീന്ദ്രനാഥ് നിര്‍വഹിച്ചു. സൂപ്രണ്ട് സി.കെ ദേവദാസ് അധ്യക്ഷനായി. പരിപാടിയില്‍ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങി ജോലി നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എച്ച്. മുത്തുമ്മ, ഇന്ദുലേഖ, ജയലക്ഷ്മി, സ്റ്റെനോഗ്രാഫി ഇന്‍സ്ട്രക്ടര്‍ എ.എസ് സന്ധ്യ എന്നിവര്‍ സംസാരിച്ചു.
 

date