Skip to main content

പ്രോജക്ട് ഫെല്ലോ ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ (1) ഒഴിവ്. അത്യാവശ്യ യോഗ്യത: അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫോറസ്റ്റ് കാർബൺ സ്റ്റോക്ക് അസെസ്മെന്റിൽ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. കാലാവധി 3 വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 22000 രൂപ. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി- പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 30ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻ്റെ പീച്ചിയിലുള്ള ഓഫീസിൽ  നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

date