Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ ജില്ലയിലെ ഹെർബർട്ട് നഗർ ഐ.ടി.ഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ നിശ്ചിത അളവുകളിലുള്ള ഫർണീച്ചറുകൾ വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽ / വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകളിൽ ഓരോ ഐറ്റത്തിനും ലഭിക്കേണ്ട തുകയും ആകെ തുകയും കാണിക്കേണ്ടതും ക്വട്ടേഷൻ ലഭിക്കുന്നവർ മേൽ ഫർണീച്ചറുകൾ ഹെർബർട്ട് നഗർ ഐ.ടി.ഐയിൽ വിതരണം നടത്തേണ്ടതുമാണ്. വിതരണം നടത്തിയവ മേഖലാതല പർച്ചെയ്സ് കമ്മിറ്റി ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സ്റ്റോക്കിൽ എടുത്ത് വില വിതരണം ചെയ്യുകയുള്ളൂ. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ അയച്ച് തരികയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷനുകളിൽ ക്വട്ടേഷൻ ദാതാവിന്റെ ഒപ്പ് നിർബന്ധമായും ഉണ്ടായിരിക്കണം. കവറിന് പുറത്ത് ക്വട്ടേഷൻ നമ്പറും ഹെർബർട്ട് നഗർ ഐ.ടി.ഐയിലേക്കുള്ള ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ എന്നും എഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7594059670

date