Skip to main content

ഗ്ലോബല്‍ എക്‌സ്‌പോ:  കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍

 

ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി നാല് മുതല്‍ ആറ് വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെ (ജി.ഇ.എക്‌സ് കേരള 23) ഭാഗമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങളാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. തെരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി അഞ്ചിന് ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. താത്പര്യമുള്ളവര്‍ ജനുവരി 27 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍ സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ www.suchitwamission.org ല്‍ ലഭിക്കും.

date