Skip to main content

ഗുണഭോക്തൃ സംഗമം നടന്നു

 

പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ സേഫ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ആര്‍. സുഷമ അധ്യക്ഷയായി. പട്ടികജാതി വികസന ഓഫീസര്‍ പി. പ്രദീപ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.വി പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. തങ്കമണി, കല കണ്ണന്‍, ബി. നന്ദിനി, ക്ലാര്‍ക്ക് കെ.എന്‍ ദിവ്യ എന്നിവര്‍ പങ്കെടുത്തു.
 

date