Skip to main content

ദ്വിദിന തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു  സൃഷ്ടികള്‍ 25നകം നല്‍കണം 

 

തൃത്താലയില്‍ ഫെബു വരി 18 ,19 ദിനങ്ങളിലായി ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ലോഗോ ക്ഷണിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണം നിലവില്‍ വന്ന ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷം എന്ന പ്രാധാന്യം പ്രതിഫലിപ്പിച്ച് കൊണ്ട് തൃത്താലയുടെയും പാലക്കാടിന്റേയും കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തനത് കലാരൂപങ്ങളും ബിംബങ്ങളും(കോട്ട, കരിമ്പന) ഉള്‍പ്പെടുത്തിയാവണം ലോഗോ സൃഷ്ടിക്കേണ്ടത്. 25 എം.ബി വരെയാകാവുന്ന ലോഗോ  ഹഴെറാീളളശരല@ഴാമശഹ.രീാ ല്‍ ജനുവരി 25ന് വൈകീട്ട് അഞ്ചിനകം നല്‍കണം. തിരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടാവിന് ഉദ്ഘാടന ദിവസം പാരിതോഷികം കൈമാറും. ദ്വിദിനആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിക്കുക. ഫെബ്രുവരി 16, 17, 18, 19 തിയ്യതികളില്‍ വിപണനമേള, പുഷ്പമേള, കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, കലാസാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ദ്വിദിനതദ്ദേശ സ്ഥാപന ദിനാഘോഷത്തിന് 'മുന്നോടിയായി നടക്കും.

date