Skip to main content

ലൈഫ് പദ്ധതി: 12 വീടുകളുടെ താക്കോല്‍ ദാനം നാളെ

 

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മേക്കളപ്പാറയിലെ 12 വീടുകളുടെ താക്കോല്‍ ദാനം നാളെ (ജനുവരി 22) വൈകിട്ട് നാലിന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിക്കും. മേക്കളപ്പാറയിലെ കാരക്കാട് കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയാകും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 12 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറുന്നത്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,80,000 രൂപയും ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ട് ലക്ഷവും ചേര്‍ത്ത് ആകെ ആറ് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 500 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി, ഒരു സിറ്റൗട്ട്, ഹാള്‍, അടുക്കള, അനുബന്ധ ശുചിമുറി ഉള്‍പ്പെടെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിന്ദു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

date