Skip to main content

അനുഭവം നൽകിയ അറിവുകളിൽ നിന്ന് സംരംഭകൻ

 

പതിനേഴാം വയസ്സിൽ സ്വിമ്മിംഗ് പൂളിൽ ഉണ്ടായ അപകടത്തിലാണ് കെ. ആർ രൂപകിന്റെ ജീവിതം വഴി തിരിഞ്ഞത്. നട്ടെല്ലിനേറ്റ പരിക്ക് ജീവിതത്തെ വീൽ ചെയറിൽ ആക്കി. അവിടെ നിന്നാണ് ജീവിതത്തിലെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ചികിത്സകളുടെ പാഠങ്ങളും അനുഭവങ്ങളും നൽകിയ കരുത്ത് തൃശ്ശൂരിൽ ഹീലിയോ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ എന്ന നിലയിലേക്കാണ് രൂപകിനെ കൊണ്ടെത്തിച്ചത്. വ്യവസായ വർഷത്തിന്റെ ഭാഗമായി എട്ടു മാസം മുൻപാണ് രൂപക് ഹീലിയോ ആരംഭിച്ചത്. 

21 വയസ്സുകാരൻ രൂപക്കിന്റെ ഫിസിയോ തെറാപ്പി സ്ഥാപനത്തിൽ മൂന്ന് ഡോക്ടർമാരുൾപ്പടെ 17 ജീവനക്കാരാണ് ഉള്ളത്. സ്പീച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി, കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ രൂപക്കിന്റെ സ്ഥാപനത്തിൽ ലഭ്യമാവുന്നുണ്ട്. ഇഗ്‌നോ വഴി സൈക്കോളജി പഠനവും ഇതോടൊപ്പം നടക്കുന്നു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംരംഭകരുടെ സംഗമത്തിൽ എത്തിയ ഒരാളാണ് രൂപക്.. തന്റെ പ്രസ്ഥാനം തുടങ്ങാൻ പിന്തുണച്ച വ്യവസായ വകുപ്പിനോടുള്ള ആദരം.

date