Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ 30 മുതല്‍

 

 

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II (എല്‍.ഡി.വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍- 19/21, 20/21) തെരഞ്ഞെടുപ്പിനുള്ള പ്രായോഗിക പരീക്ഷ (ഡ്രൈവിങ് എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ കല്ലേക്കാട് പരേഡ് ഗ്രൗണ്ട് ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ് ക്യാമ്പില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റിലുള്ള നിശ്ചിത തീയതിയിലും സമയത്തിലും അസല്‍ ഡ്രൈവിങ് ലൈസന്‍സ്, അഡ്മിഷന്‍ ടിക്കറ്റ് സഹിതം പരീക്ഷയ്‌ക്കെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

date