Skip to main content

"സ്പെക്ട്രം 2023" ജില്ലാ ജോബ് ഫെയർ ഇന്ന് (ജനുവരി 20) 

 

കേരള സർക്കാർ തൊഴിലും നൈപുണ്യവും മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐടിഐ കോഴ്സുകൾ പാസായ ഉദ്യോഗാർത്ഥികൾക്കായി "സ്പെക്ട്രം 2023" തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 20) രാവിലെ 10.30ന് ചാലക്കുടി ഗവ.ഐടിഐയിൽ നടക്കുന്ന തൊഴിൽമേള  സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ സർക്കാർ/ എസ്.സി.ഡി.ഡി/ സ്വകാര്യ ഐടിഐകളിൽ നിന്ന് പാസായിട്ടുള്ള തൊഴിൽരഹിതർക്കായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിലാണ് അവസരം ഒരുങ്ങുന്നത്. 

ചാലക്കുടി മുനിസിപ്പാലിറ്റി ചെയർമാൻ എബി ജോർജ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പികെ ഡേവിസ് മാസ്റ്റർ മുഖ്യതിഥിയാകും. ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് വ്യാവസായിക പരിശീലന വകുപ്പ് പി സനൽകുമാർ, ജോയിന്റ് ഡയറക്ടർ ഓഫ് ട്രെയിനിംഗ് സ്റ്റാറി പോൾ, കൗൺസിലർ ബിന്ദു ശശികുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും

date