Skip to main content

എളങ്കുന്നപ്പുഴ കമ്പനിപീടിക വെസ്റ്റ് റോഡ് ആധുനിക നിലവാരത്തിൽ 

 

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ആധുനിക നിലവാരത്തിൽ നിർമ്മിച്ച കമ്പനിപീടിക വെസ്റ്റ് റോഡ്  കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അമ്പതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് തകർന്ന നിലയിലായിരുന്നു.

എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്ടിലെ 59 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്  റോഡ് നിർമ്മിച്ചത്. നിലം ഉയർത്തി 297 മീറ്റർ നീളത്തിൽ ഇന്റർലോക്കിംഗ് ടൈൽ വിരിച്ച റോഡിനൊപ്പം കലുങ്കും തോടിനു സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.  

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു.  ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എച്ച്. നൗഷാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ്‌ കുമാർ, ഹാർബർ  എൻ. എസ്. ദീപ എന്നിവർ സംസാരിച്ചു.

date