Skip to main content

ശിശുക്ഷേമസമിതി ഭരണ സമിതി തെരഞ്ഞെടുപ്പ്: പരാതികൾ 25 വരെ

കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ്  വെൽഫെയർ ഭരണസമിതി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയം ജനുവരി 25ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 8ന് വൈകിട്ട് അഞ്ചുവരെയാണ്. ഭരണസമിതി തെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് രാവിലെ 10 മുതൽ 4 വരെയാണ് നടക്കുന്നത്. വോട്ടെടുപ്പിന് ഹാജരാകുന്ന ആജീവനാന്ത അംഗങ്ങൾ കൗൺസിൽ നൽകിയ ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് (നിബന്ധിത രേഖ) കൂടാതെ ആധാർ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്റെ അസലും കൊണ്ടുവരണം. ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് നഷ്ടപ്പെട്ടവർ കൗൺസിൽ ഓഫീസിൽ അപേക്ഷ നൽകി ഡ്യൂപ്ലിക്കേറ്റ് വാങ്ങണം.

പി.എൻ.എക്സ്. 445/2023

date