Skip to main content

ടെലികോം പെൻഷൻ ബോധവത്കരണ ക്യാംപ്

       സമ്പൻ (Sampan) ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് 2022 ഓഗസ്റ്റ് മുതൽ മൈഗ്രേറ്റ് ചെയ്യപ്പെട്ട ടെലികോം /ബി.എസ്.എൻ.എൽ പെൻഷൻകാർക്ക് കെ.വൈ.പി ഫോം സംശയദുരീകരണത്തിനും മറ്റ് ഡിജിറ്റൽ സേവന പരിചയങ്ങൾക്കുമായി തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ റീജിയണൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പെൻഷൻകാർക്ക് കൈ.വൈ.പി ഫോം സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടാവും.

ഫെബ്രുവരി 1നു തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ ബി.എസ്.എൻ.എൽ സഞ്ചാര ഭവൻ, ഫെബ്രുവരി 6-7 തീയതികളിൽ എറണാകുളം, ഫെബ്രുവരി 9 നു കോഴിക്കോട്, ഫെബ്രുവരി 13ന് കോട്ടയം എന്നിവിടങ്ങളിൽ ബി.എസ്.എൻ.എൽ പി.ജി.എം ഓഫീസുകളിൽ രാവിലെ 10 മുതൽ 3 വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക്https://cgca.gov.in/ccakl/

പി.എൻ.എക്സ്. 448/2023

date