Skip to main content

ഭാരതീയ പ്രകൃതി കൃഷി പദ്ധതി: തിരൂര്‍ ബ്ലോക്കില്‍ കിസാന്‍മേള സംഘടിപ്പിച്ചു

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കിസാന്‍മേള സംഘടിപ്പിച്ചു. ബി.പി അങ്ങാടി എം.ആര്‍.എം അവന്യുവില്‍ നടന്ന പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. തിരൂര്‍ വെറ്റില ഉള്‍പ്പടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ കൃഷിഭവനുകളിലെ കര്‍ഷകര്‍ ഉദ്പാദിപ്പിച്ച കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയിലൊരുക്കിയിരുന്നത്.വിവിധതരം പഴങ്ങള്‍, പച്ചക്കറികള്‍, തേന്‍ ഉത്പന്നങ്ങള്‍, വിവിധ യൂണിറ്റുകള്‍ തയ്യാറാക്കിയ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ കൂടാതെ പച്ചക്കറി തൈകള്‍, തെങ്ങിന്‍ തൈകള്‍ എന്നിവയുടെ വില്‍പനയും പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിരുന്നു. പരമ്പാരാഗത കാര്‍ഷിക ഉപകരണങ്ങള്‍, വിത്തിനങ്ങള്‍, കര്‍ഷകര്‍ സ്വന്തമായി രൂപ കല്പന ചെയ്ത കാര്‍ഷിക യന്ത്രങ്ങള്‍ വിവിധ ഫെഡറേഷനുകളുടെ ഹൈബ്രിഡ് തൈകള്‍, തേങ്ങയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കാര്‍ഷിക കര്‍മസേന ഉത്പാദിപ്പിച്ച ജൈവ വളങ്ങള്‍, തൈകള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കി.
പരിപാടിയില്‍ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ബാബു, എ.ഡി.എ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date