Skip to main content

ട്രെയിനിങ് ക്യാമ്പ് സമാപിച്ചു

ഓള്‍ ഇന്ത്യ ബോയ് സ്‌കൗട്ട് അസോസിയേഷന്‍ (എ.ഐ.ബി.എസ്.എ) നിലമ്പൂര്‍ യൂണിറ്റിന്റെ കീഴില്‍  സംഘടിപ്പിച്ച മലപ്പുറം ചാപ്റ്റര്‍ വളണ്ടിയര്‍ ട്രെയിനിങ് ക്യാമ്പ് സമാപിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. യു.പി സാലിം അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ എം.വി.ഐ അജിത്ത്, പ്രഫ. മജീദ്, ഡോ. ജോണ്‍സണ്‍ എന്നിവര്‍ ക്ലാസെടുത്തു. കേരള, ലക്ഷദ്വീപ് കമ്മീഷണര്‍ എം.ബി.എ ബഷീര്‍, മലപ്പുറം ചാപ്റ്ററില്‍ നിന്നും ചന്ദ്രന്‍, നാസര്‍, മലപ്പുറം ഗവ. കോളേജ് അസി. പ്രൊഫസര്‍ ഷക്കീല തുടങ്ങിയവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 എ.ഐ.ബി.എസ്.എ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
 

date