Skip to main content

പുഷ്‌പോത്സവം-23 :മാധ്യമങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരം

കണ്ണൂര്‍ പുഷ്‌പോത്സവം-23ന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മികച്ച വാര്‍ത്ത, സമഗ്ര കവറേജ്, വാര്‍ത്താചിത്രം എന്നിവക്കാണ് പുരസ്‌കാരം. ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. എന്‍ട്രികള്‍ ന്യൂസ് എഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. ഫെബ്രുവരി ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

 

date