Skip to main content

കേരളോത്സവ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിന്റെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. സമഗ്ര കവറേജിനും മികച്ച ഫോട്ടോക്കുമാണ് പുരസ്‌കാരം. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ട് എന്നിവക്ക് അച്ചടി മാധ്യമം, ദൃശ്യമാധ്യമം, ഓണ്‍ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. റിപ്പോര്‍ട്ടുകളുടെ മൂന്ന് കോപ്പിയും സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രവും സഹിതം എന്‍ട്രികള്‍ ജനുവരി 27 നകം യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡിനുളള എന്‍ട്രികളുടെ സി ഡിയാണ് നല്‍കേണ്ടത്. ഫോട്ടോഗ്രാഫി അവാര്‍ഡിന് ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയാണ് സമര്‍പ്പിക്കേണ്ടത്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, നിയര്‍ സബ്ബ് ജയില്‍, കണ്ണൂര്‍ 2. ഫോണ്‍:04972 705460.

date