Skip to main content

ലഹരി വിരുദ്ധ ക്യാമ്പയിന്‍: അവാര്‍ഡ് വിതരണവും വളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വളന്റിയര്‍ പരിശീലന ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷോര്‍ട്ട് വീഡിയോ മത്സരത്തില്‍ വിജയികളായ എം.കെ. ഷാമില്‍ അബ്ദുള്ള, കെ.പി. അസീം മുഹമ്മദിന് വേണ്ടി സുഹൃത്ത് ഇഷാം, എസ്. രജിത്ത്, എന്നിവരും ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരത്തിലെ വിജയികളായ സി.ബി. കൃഷ്ണകുമാര്‍, വി. സര്‍ഫാന്‍, മുഹമ്മദ് ശാസിന്‍, പ്രകാശ് ചെറുതൊടി തുടങ്ങിയവരും പി. ഉബൈദുള്ള എം.എല്‍.എയില്‍ നിന്നും ക്യാഷ് അവാര്‍ഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ ഏറ്റുവാങ്ങി. ജില്ലയില്‍ ലഹരി ബോധവത്കരണ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ്, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ്, യൂണിറ്റി വിമന്‍സ് കോളേജ് അസി. പ്രൊഫ. ഡോ. വി. ഹിക്മത്തുല്ല, അരിമ്പ്ര ജി.വി.എച്ച്.എസ് അധ്യാപിക പി.ടി. ഷഹീന, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ വിമുക്തി കോ ഓര്‍ഡിനേറ്റര്‍ പി. മുഹമ്മദ് റാഫി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.പി. അബ്ദുറഹ്മാന്‍ ഹനീഫ്, കണ്ടന്റ് എഡിറ്റര്‍ അബ്ദുല്‍ റസാഖ് മെഹബൂബ്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ ടി.ശരണ്യ, ഇ. അതുല്യ, വിവേക് വേണുഗോപാലന്‍, ടി.പി. രമ്യ, പി. നബീല്‍ റാഷിദ്, ജാസിം അഹമ്മദ്, മുജീബ് റഹ്മാന്‍, സി. സല്‍മ, അരിമ്പ്ര ജി.വി.എച്ച്.എസ് വിദ്യാര്‍ത്ഥിനി പി. മെഹന, യൂണിറ്റി വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ തെസ്നി, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ വിദ്യാര്‍ത്ഥിനി ഷഹന സുമ തുടങ്ങിയവര്‍ പങ്കെടുത്തു.

date