Skip to main content

അങ്കണവാടി കലോത്സവം

ആലംകോട് ഗ്രാമപഞ്ചായത്തും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.വളയംകുളം കെ വി എം ഓഡിറ്റോറിയത്തില്‍  മഞ്ചാടി എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്  മെമ്പര്‍ ആരിഫ നാസര്‍ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീര്‍ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാമദാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷരീഫ്, സി കെ പ്രകാശന്‍,  ഷഹന നാസര്‍, പഞ്ചായത്ത് അംഗങ്ങളായ മൈമൂന ഫാറൂഖ്, ചന്ദ്രമതി, വിനീത, തസ്നീം അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ മജീദ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സുലൈഖ ബാനു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മുപ്പത്തിയൊന്ന് അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.

date