Skip to main content

പാത്ത് വേ സോഷ്യല്‍ വെല്‍നസ് പ്രോഗ്രാമിന് തുടക്കം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സംഘടിപ്പക്കുന്ന പാത്ത് വേ സോഷ്യല്‍ വെല്‍നസ് പ്രോഗ്രാമിന് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ തുടക്കമായി. വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു . കോളേജ് മേധാവി പ്രൊഫസര്‍ ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ പി. മമ്മദ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ റസാക്ക് , സാഫി കോളേജ് സി.ഇ.ഒ കേണല്‍ നിസാര്‍ അഹമ്മദ് സീതി,  സൈക്കോളജി വിഭാഗം മേധാവി എസ്.കെ കാര്‍ത്തിക , ജുമാന, ഒബിസി മൈനോറിറ്റി കണ്‍വീനര്‍  ഷാന വഹാബ് എന്നിവര്‍ സംസാരിച്ചു. പരിപാടി 18 ന് സമാപിക്കും.

date