Skip to main content

ദേശീയ വിരവിമുക്ത ദിനം ജില്ലാ തല ഉദ്ഘാടനം

ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി, ജില്ലാ എജുക്കേഷന്‍ മീഡിയ ഒഫീസര്‍ പി. രാജു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ രാകേഷ് കുമാര്‍, ആര്‍.ഡി.ഡി കോ ഓര്‍ഡിനേറ്റര്‍ പി. കൃഷ്ണ ദാസ്, മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സി അലിഗര്‍ ബാബു, മലപ്പുറം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ഷാജു , ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഒഫീസര്‍മാരായ വി. ബിജുമോന്‍, പി.എം ഫസല്‍, പൂക്കോട്ടൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.എം മനോജ്, ആരോഗ്യ കേരളം ബി.സി.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീക്ക്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സന്ധ്യ, പി.ആര്‍. സലൂപ് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന പരിപാടിയില്‍ മലപ്പുറം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുകയും വിദ്യാര്‍ഥികള്‍  ഗുളിക കഴിക്കുകയും ചെയ്തു.

date